ന്യൂഡല്‍ഹി : പ്രധാന്‍ മന്ത്രി ആവാസ് യോജനയുടെ കീഴില്‍ നഗരങ്ങളിലെ ഇടത്തരം വരുമാനക്കാരുടെ ഭവനവായ്പകള്‍ക്ക് പലിശ സബ്‌സിഡി നല്‍കുന്ന പദ്ധതി 15 മാസത്തേയ്ക്ക് കൂടി നീട്ടി. ഈ ഡിസംബറില്‍ അവസാനിക്കാനാരിക്കെയാണ് പദ്ധതി 2019 മാര്‍ച്ച് വരെ നീട്ടിയത്.
2.60 ലക്ഷം രൂപ വരെയാണ് പലിശയിലത്തില്‍ ഇളവ് ലഭിക്കുക. ആറ് ലക്ഷം മുതല്‍ 12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നാല് ശതമാനമാണ് പലിശ സബ്‌സിഡി. 20 വര്‍ഷം കാലാവധിയുള്ള 9 ലക്ഷത്തിന്റെ വായ്പയ്ക്കാണ് ഇത് ബാധകമാകുക. പ്രധാനമന്ത്രി മുദ്രാ യോജന: 10 ലക്ഷം വരെ ലോണെടുക്കാം, ജാമ്യം വേണ്ട.
മുംബൈയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെ പാര്‍പ്പിട നഗരകാര്യ സെക്രട്ടറി ദുര്‍ഗാ ശങ്കര്‍ മിശ്രയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഡിസംബര്‍ 31നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പലിശ സബ്‌സിഡി പ്രഖ്യാപിച്ചത്.
Post Your Comments