തിരുവനന്തപുരം•പോത്തൻകോട് വാവറ കൊച്ചുവിളയില്‍ ഗൂണ്ടാ ആക്രമണം. ഇന്നലെ ഉച്ചക്ക് 1.30നാണ് സംഭവം അക്രമത്തിൽ യുവമോർച്ച പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് എസ് വിഷ്ണുവിന് പരിക്കേറ്റു.
ഈ പ്രദേശത്ത് നിരന്തരം അക്രമങ്ങൾ നടന്നു വരുകയായിരുന്നു.രാഷ്ട്രീയ പർട്ടികളുടെ കൊടികളും തോരണങ്ങളും നശിപ്പിക്കുന്നത് തുടർകഥയായിരുന്നു. ഇതിനെതുടർന്ന് നാട്ടുകാർ രാത്രി നടത്തിയ നിരീക്ഷണത്തിന്റെ ഫലമായി ഏതാനം ചില ഡി.വൈ.എഫ്.ഐ പ്രവർത്തകരെ നാട്ടുകാർ പിടികൂടി. സി.പി.എം പ്രാവർത്തകരുൾപ്പെടെയുള്ളവരെ നാട്ടുകാരും വിഷ്ണുവും ഇവരെ തക്കീതു നൽകി വിട്ടയച്ചു. ഈ വൈരാഗ്യവും മൂന്നു വർഷം മുൻപ് വിഷ്ണുവും കൂട്ടുകാരും ഡി.വൈ.എഫ്.ഐയിൽ ചേർന്നതുമാണ് അക്രമത്തിന് കാരണം.അക്രമികൾ നിരന്തരം പ്രദേശത്ത് സമാധാന അന്തരീക്ഷം തകർക്കുവാനുള്ള ബോധപൂർവ്വ ശ്രമത്തിനെതിരെ പ്രദേശത്തെ ജനങ്ങൾ ശക്തമായ പ്രതിഷേധത്തിലാണ്.
പരിക്കേറ്റ വിഷ്ണുവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .ബി.ജെ.പി സംസ്ഥാന വക്താവ് Adv. ജെ.ആര്‍.പത്മകുമാർ, യുവമോർച്ച ജില്ലാ പ്രസിഡന്റ് ജെ ആർ അനുരാജ്, ബി.ജെ.പി ജില്ലാ സെക്രട്ടറി എം ബാലമുരളി എന്നിവർ വിഷ്ണുവിനെ മെഡിക്കൽ കോളേജിൽ സന്ദർശിച്ചു.
Post Your Comments