മിനസോട്ട: ലോകാവസാനവുമായി ബന്ധപ്പെട്ട് നിരവധി പ്രവചനങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2017 സെപ്റ്റംബര്‍ 23ന് ലോകം അവസാനിയ്ക്കുമെന്നായിരുന്നു അവസാനമായി പുറത്ത് വന്ന പ്രവചനം. എന്നാല്‍ ആ പ്രവചനവും തെറ്റിയിരിയ്ക്കുകയാണ്. ഈ സാഹചര്യത്തിലാണ് 2100 വരെ ലോകത്തിന് ആയുസ് ഉണ്ടെന്ന പ്രവചനവുമായി ഭൗമശാസ്ത്രജ്ഞര്‍ രംഗത്ത് വന്നിരിയ്ക്കുന്നത്.
സമുദ്രങ്ങള്‍ പ്രളയങ്ങളായി രൂപാന്തരപ്പെട്ടാണ് ലോകാവസാനം ഉണ്ടാകുക എന്നാണു ശാസ്ത്രജ്ഞര്‍ പറയുന്നത്. മനുഷ്യര്‍ അനിയന്ത്രിതമായി പുറന്തള്ളുന്ന കാര്‍ബണുകള്‍ കുന്നുകൂടി സമുദ്രങ്ങളില്‍ ജീവനില്ലാതാകും. ജീവന്റെ ഉത്ഭവസ്ഥാനമായ സമുദ്രങ്ങളില്‍ ജീവനില്ലാതായാല്‍ പിന്നെ മനുഷ്യര്‍ക്ക് നിലനില്‍പ്പില്ല. സമുദ്രങ്ങളിലെ കാര്‍ബണിന്റെ അളവ് 310 ജിഗാടണ്ണിലും കൂടുതലായാല്‍ ലോകാവസാനം ഉറപ്പാണെന്നും ഭൗമശാസ്ത്രജ്ഞനായ പ്രൊഫസര്‍ ഡാനിയേല്‍ റോത്തമര്‍ പറയുന്നു .
Post Your Comments