Latest NewsKeralaNews

പട്ടാപ്പകല്‍ കഴുത്തില്‍ കയര്‍മുറുക്കി പത്ത് പവന്‍ കവര്‍ന്നു

കോട്ടയം: പട്ടാപ്പകല്‍ പത്ത് പവന്റെ മാല കവര്‍ന്നു. യുവതിയുടെ കഴുത്തില്‍ കയര്‍മുറുക്കിയാണ് മാല മോഷ്ടിച്ചത്. കോട്ടയത്താണ് സംഭവം. കുമാരനല്ലൂര്‍ നീലിമംഗലം പാലത്തിനടുത്തായിരുന്നു സംഭവം.

അക്വേറിയം കട നടത്തുന്ന ഉഷ എന്ന യുവതിയുടെ മാലയാണ് കവര്‍ന്നത്. കടയിലേക്കുവന്ന യുവാവ് കഴുത്തില്‍ കയര്‍മുറുക്കി ശ്വാസംമുട്ടിച്ചശേഷം സ്വര്‍ണം ഊരിവാങ്ങുകായിരുന്നു. യുവാവ് അപ്രത്യക്ഷനായ ശേഷം ഉഷ കട ഉടമയെ ഫോണില്‍ വിവരം അറിയിക്കുകയായിരുന്നു. ഉഷയെ കട ഉടമ ആശുപത്രിയിലെത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button