ന്യൂയോര്‍ക്ക്: യുഎന്‍ രക്ഷാസമിതി സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ വർഷങ്ങളായുള്ള ശ്രമങ്ങള്‍ക്ക് പോര്‍ച്ചുഗല്‍ പിന്തുണ. ലോകത്തെ ഏറ്റവും ശക്തമായ സംഘടനയില്‍ എല്ലാ വിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കേണ്ടതുണ്ടെന്നു പൊതുസഭയെ അഭിസംബോധന ചെയ്ത പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ ലൂയി ഡകോസ്റ്റ പറഞ്ഞു.
ഇന്ത്യ, ബ്രസീല്‍ എന്നിവയ്ക്കു സ്ഥിരാംഗത്വം എല്ലാക്കാലവും നിഷേധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകസമാധാനത്തിനും സുരക്ഷിതത്വത്തിനുമായി പ്രവര്‍ത്തിക്കാനുള്ള രക്ഷാസമിതിയുടെ ഉത്തരവാദിത്തം പൂര്‍ണമായി നിറവേറ്റപ്പെടുന്നില്ലെന്നും സമഗ്ര മാറ്റം ആവശ്യമാണെന്നും ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് ജേക്കബ് സുമയും പ്രതികരിച്ചു.
സെനഗല്‍, നമീബിയ എന്നീ രാഷ്ട്രങ്ങളുടെ പ്രസിഡന്റുമാരും രക്ഷാസമിതിയില്‍ ആഫ്രിക്കയുടെ പ്രാതിനിധ്യത്തിനായി ശബ്ദമുയര്‍ത്തി. യുഎന്‍ രക്ഷാസമിതിയില്‍ അഴിച്ചുപണി ആവശ്യമാണെന്ന് ഇന്ത്യ ഉള്‍പ്പെടുന്ന ജി4 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ആവശ്യപ്പെട്ടു.
Post Your Comments