യു.എ.ഇ: ഖോര്‍ ഫഖാന്‍ ബീച്ചില്‍ ജെറ്റ് സ്കൈ അപകടത്തില്‍പ്പെട്ട് യുവാവ് മുങ്ങി മരിച്ചു. യുവാവിനൊപ്പം ഉണ്ടായിരുന്ന നാല് സുഹൃത്തുക്കള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ അപകട നില തരണം ചെയ്തതായി പോലീസ് അറിയിച്ചു.
വ്യാഴാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ജെറ്റ് സ്കൈ ഓടിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് പോലീസ് അറിയിച്ചു.
ജെറ്റ് സ്കൈ അപകടങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ബീച്ചുകളില്‍ കര്‍ശനമായ പട്രോളിങ്ങും സുരക്ഷാ മാനദണ്ഡങ്ങളും പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments