ന്യൂഡല്‍ഹി: രാജ്യത്ത് ഗോരക്ഷയുടെ പേരില്‍ ആക്രമങ്ങള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്. ഗോരക്ഷയുടെ പേരിലുള്ള ആക്രമങ്ങളില്‍ ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്കാന് സുപ്രീം കോടതി നിര്‍ദേശിച്ചു. സംസ്ഥാനങ്ങളാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഗോരക്ഷ ആക്രമങ്ങള്‍ തടയാനായി സംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കണം. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് സുപ്രധാന നിര്‍ദേശം നല്‍കിയത്.
സംസ്ഥാനങ്ങള്‍ ഗോരക്ഷയുടെ പേരിലുണ്ടാകുന്ന അക്രമങ്ങള്‍ തടയാനായി സ്വീകരിച്ച നടപടികളെക്കുറിച്ച് കോടതി ആരാഞ്ഞു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സുപ്രീം കോടതി ഉത്തരവിട്ടു. ഗുജറാത്ത്, രാജസ്ഥാന്, ഝാര്‍ഖണ്ഡ്, കര്‍ണാടക, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
Post Your Comments