ആലപ്പുഴ: ചേര്‍ത്തലയ്ക്ക് സമീപം തിരുവിഴയിൽ ഉണ്ടായ വാഹനാപകടത്തിൽ നിന്ന് എട്ടംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഓടിക്കൊണ്ടിരുന്ന ബൊലീറയുടെ പിന്‍ ചക്രമാണ് ഊരിത്തെറിച്ചാണ് അപകടം സംഭവിച്ചത്. ചക്രം ഊരിത്തെറിച്ചതോടെ വാഹനം റോഡില്‍ ഉരഞ്ഞ് നിന്നു. കൊച്ചി സ്വദേശി ജിയാലിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തിൽ പെട്ടത്. സംഭവം നടന്നത് ദേശീയ പാതയില്‍ ചേര്‍ത്തലയ്ക്ക് സമീപം തിരുവിഴയിലായിരുന്നു.
ജിയാലും എട്ടംടംഗ കുടുംബവും സഹോദരിയുടെ ഭര്‍ത്താവിന്റെ ചങ്ങനാശേരിയിലെ വീട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു. തിരുവിഴ എത്തിയപ്പോള്‍ ബ്രേക്ക് ചെയ്തിട്ട് വാഹനം നിന്നില്ല. ഈ സമയം പിന്‍ഭാഗം വളരെ വലിയ ശബ്ദത്തോടെ താഴെ ഉരഞ്ഞ് നില്‍ക്കുകുകയായിരുന്നു. ഭയന്ന് പോയ യാത്രക്കാര്‍ പുറത്തിറങ്ങിയപ്പോഴാണ് പിന്‍ചക്രം ഊരിത്തെറിച്ചതാണെന്ന് മനസ്സിലായത്.
ചക്രം ഘടിപ്പിച്ചിരുന്നിടത്തെ ഇരുമ്പ് ഭാഗം റോഡില്‍ ഉരഞ്ഞതോടെ തീ പിടിച്ചു. ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും ചേർന്ന് ഉടന്‍ വെള്ളം ഒഴിച്ചതിനാലാണ് വന്‍ തീപിടുത്തം ഒഴിവായത്. ചക്രം ഊരി തെറിച്ച ശേഷം 50 മീറ്ററോളം വാഹനം റോഡിലൂടെ ഉരഞ്ഞ് നീങ്ങിയാണ് നിന്നത്.
Post Your Comments