തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികളെ സുപ്രധാന വിവരങ്ങള്‍ പുറത്ത്. സംസ്ഥാനത്ത് നിരവധി ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയുന്നുണ്ട്. പക്ഷേ ഇവരെ സംബന്ധിച്ച കൃത്യമായ രേഖകളൊന്നും സംസ്ഥാന സര്‍ക്കാരിന്റെ കൈവശമില്ല.
നിരവധി ഇതര സംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനത്ത് മരണപ്പെടുന്നുണ്ട്. ഇവരുടെ കൃത്യമായ രേഖകള്‍ ഇല്ലാത്തതിനാല്‍ നിയമാനുസൃതമായ ലഭിക്കേണ്ട നഷ്ടപരിഹാരം ഇവരുടെ കുടുംബത്തിനു ലഭിക്കുന്നില്ല. ഇവരുടെ ക്ഷേമത്തിനായി ഒരു സര്‍ക്കാര്‍ സംവിധാനവും സംസ്ഥാനത്തില്ലെന്ന ആക്ഷേപം ശക്തമാകുന്നു.
തൊഴിലാളി മരണപ്പെട്ടാല്‍ ഇക്കാര്യം നിയമപരമായി അറിയക്കണ്ടേത് തൊഴിലുടമയാണ്. പക്ഷേ ഇതു കൃത്യമായി നടക്കുന്നില്ലെന്നാണ് വിവരം. വെല്‍ഫെയര്‍ സ്‌കീമില്‍ ഉള്‍പ്പെടുന്ന തൊഴിലാളി മരിച്ചാല്‍ മൃതദേഹം സംസ്‌കരിക്കുന്നതിന് 15,000 രൂപയും ആശ്രിതര്‍ക്ക് 5000 രൂപയും നല്‍കണം എന്നാണ്. ഇതും ഇതരസംസ്ഥാന തൊഴിലാളികളുടെ ആശ്രതിര്‍ക്ക് നിഷേധിക്കപ്പെടുന്നു.
Post Your Comments