Latest NewsKeralaCinemaNews

ദിലീപിനെ കുടുക്കിയത് അഹങ്കാരിയായ യുവനടന്‍ -പിസി ജോര്‍ജ്ജ്

കൊച്ചി•നടി ആക്രമിക്കപ്പെട്ട കേസില്‍ വീണ്ടും വിവാദ ആരോപണങ്ങളുമായി പിസി ജോര്‍ജ്ജ് എംഎല്‍എ. ദിലീപിനെ കുടുക്കിയത് സിനിമാ കുടുംബത്തില്‍ നിന്നുള്ള അഹങ്കാരിയായ യുവ നടനാണെന്ന് പി.സി ജോര്‍ജ് പറഞ്ഞു. എന്നാല്‍ ആ അഹങ്കാരിയായ നടന്റെ പേര് പിസി വെളിപ്പെടുത്തിയില്ല. പൃഥിരാജ് ആണോ എന്ന ചോദ്യത്തിന് പി.സി ജോര്‍ജ് ചിരിച്ചു.

പൃഥ്വിക്ക് ദിലീപിനെ കുടുക്കേണ്ടതിന്റെ ആവശ്യം എന്താണെന്ന് ചോദ്യത്തിന് അത് പിന്നീട് തെളിയുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. അതേസമയം പൃഥിരാജിന്റെ പേര് പറയാത്തത് കേസ് ഭയന്നാണോ എന്ന ചോദ്യത്തിന് അല്ല എന്നും. ദിലീപിനെതിരായ ഗൂഢാലോചനയില്‍ നടന് വ്യക്തമായ പങ്കുണ്ടെന്നും പി.സി ജോര്‍ജ് ആരോപിക്കുന്നു.

ദിലീപിന് മുന്നില്‍ ഈ നടന്‍ ഒന്നുമല്ല. അതിനാല്‍ ദിലീപിനെ ഒതുക്കാന്‍ ഇയാള്‍ ആഗ്രഹിക്കുന്നുവെന്നും പി.സി ജോര്‍ജ് ആരോപിക്കുന്നു. സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെയും പി.സി ജോര്‍ജ് ആരോപണം ഉന്നയിച്ചു. ശ്രീകുമാര്‍ മേനോന്‍ ആട്, മാഞ്ചിയം തട്ടിപ്പ് കേസിലെ പ്രതിയായിരുന്നു എന്നാണ് പി.സി ജോര്‍ജിന്റെ ആരോപണം.

കേരളത്തിലെ ജനം ഇക്കാര്യം അറിയും. ദിലീപിന്റെ കുടുംബം കലക്കിയത് ശ്രീകുമാര്‍ മേനോനാണെന്നും പിസി പറയുന്നു. തന്റെ ആരോപണം തെറ്റാണെങ്കില്‍ ശ്രീകുമാര്‍ മേനോന്‍ കേസ് കൊടുക്കട്ടെയെന്നും പിസി വെല്ലുവിളിച്ചു. കേസ് കൊടുത്താല്‍ താന്‍ ആരോപണം തെളിയിക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button