Latest NewsKeralaNews

ശുദ്ധമായ പാചകം പ്രോത്സാഹിപ്പിക്കാൻ ‘എൽപിജി പഞ്ചായത്ത്’

ന്യൂഡൽഹി: ശുദ്ധമായ പാചകം പ്രോത്സാഹിപ്പിക്കാൻ ‘എൽപിജി പഞ്ചായത്ത്’. കേന്ദ്ര സർക്കാർ രാജ്യത്തെങ്ങും ശുദ്ധമായ പാചകവാതകം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ‘എൽപിജി പഞ്ചായത്ത്’ എന്ന നൂതന ആശയവുമായി രംഗത്തെത്തി. എൽപിജി പാചകവാതകത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് ബോധവൽക്കരണം പഞ്ചായത്തുകൾ തോറും പ്രത്യേക സമ്മേളനങ്ങൾ വിളിച്ച് നല്‍കാനാണ് പദ്ധതി. ‘എൽപിജി പഞ്ചായത്തു’കൾ രാജ്യത്ത് ദാരിദ്രരേഖയ്ക്കു താഴെയുള്ള കുടുംബങ്ങൾക്ക് പാചകവാതക കണക്ഷനുകൾ നൽകുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട ‘പ്രധാൻമന്ത്രി ഉജ്വല യോജന (പിഎംയുവൈ) പദ്ധതിയുടെ ചുവടുപിടിച്ചാണ് സംഘടിപ്പിക്കുക.

ഒരു ലക്ഷം എൽപിജി പഞ്ചായത്തുകൾ അടുത്ത ഒന്നര വർഷത്തിനുള്ളിൽ സംഘടിപ്പിക്കാനാണ് ശ്രമം. പെട്രോളിയം, പ്രകൃതിവാതക വകുപ്പുമന്ത്രി ധർമ്മേന്ദ്ര പ്രധാൻ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവർ ചേർന്ന് പദ്ധതിയുടെ ദേശീയതല ഉദ്ഘാടനം ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ഇസാൻപുർ–മോ‍ട്ട ഗ്രാമത്തിൽ ശനിയാഴ്ച നിർവഹിക്കും.

പിഎംയുവൈ പദ്ധതിപ്രകാരം എൽപിജി സിലിൻഡറുകൾ ലഭിച്ചവർ, പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ, എൽപിജി വിതരണക്കാർ, ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർക്ക് പരസ്പരം സംവദിക്കുന്നതിനുള്ള വേദിയൊരുക്കുകയാണ് ‘എൽപിജി പഞ്ചായത്തു’കളിലൂടെ ലക്ഷ്യമിടുന്നതെന്ന് പദ്ധതിയുടെ ഗുജറാത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സ‍ഞ്ജീവ് ജയിൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button