ആംസ്റ്റര്‍ഡാം: ഇന്ത്യയോടൊപ്പം രാഷ്ട്രപിതാവിന്റെ ജന്മദിനം ആഘോഷിക്കാന്‍ ഒരു വിദേശരാജ്യവും ഒരുങ്ങുന്നു. യൂറോപ്യന്‍ രാജ്യമായ നെതര്‍ലന്‍സാണ് മഹാത്മാ ഗാന്ധിയുടെ ജന്മദിനം ആഘോഷിക്കുന്നത്. മഹാത്മാവിനെ പിന്തുടരുക എന്ന മുദ്രാവാക്യവുമായി ആയിരക്കണക്കിന് പേര്‍ അണിനിരക്കുന്ന പരിപാടികള്‍ ഒക്ടോബര്‍ ഒന്നിനും രണ്ടിനും നടക്കും.
ജന്മദിനവാര്‍ഷികത്തിന്റെ ഭാഗമായി നിരവധി പരിപാടികളാണ് നെതര്‍ലെന്‍സ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.പ്രശസ്തമായ പീസ് പാലസ് മുതല്‍ ഗ്രോട്ടെ കെര്‍ക്ക് വരെ ഒക്ടോബര്‍ ഒന്നിന് സമാധാന പ്രകടനം നടത്തും. ഇതിന് ശേഷം ഗാന്ധിയുടെ ജീവിതം തിരശ്ശീലയില്‍ എത്തുന്ന സത്യാഗ്രഹ എന്ന ഒപ്പേറയിലെ ചില ഭാഗങ്ങളും അവതരിപ്പിക്കും. ‘ഗാന്ധി: ആന്‍ ഇലസ്ട്രേറ്റഡ് ബയോഗ്രഫി’ എന്ന ഡച്ച് പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിനോടനുബന്ധിച്ച് ഉണ്ടാകും.
മഹാത്മാ ഗാന്ധി ഉപയോഗിച്ചിരുന്ന ഒരു സൈക്കിളും ഇതോടനുബന്ധിച്ച് പ്രദര്‍ശനത്തിനെത്തിക്കും. ഇന്ത്യയിലെ ഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് നെതര്‍ലെന്‍സിന് അയച്ചുകൊടുത്തതാണിത്. ചടങ്ങില്‍ നെതര്‍ലന്‍ഡ്സിലെ ഇന്ത്യന്‍ അംബാസഡര്‍ വേണു രാജാമണിയും പങ്കെടുക്കും.
Post Your Comments