റായ്പുർ: മാവോയിസ്റ്റുകൾ കീഴടങ്ങി. മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായ ബസ്തറിലെ ജഗദൽപുരിലെ 10 മാവോയിസ്റ്റ് നേതാക്കളാണ് ഛത്തീസ്ഗഡിൽ പൊലീസിന് മുൻപാകെ കീഴടങ്ങിയത്. സൗത്ത് ബസ്തറിൽ നടന്ന നിരവധി ആക്രമണങ്ങളിൽ പങ്കെടുത്തവരാണ് കീഴടങ്ങിയതെന്ന് പോലീസ് അറിയിച്ചു. ആയുധം ഉപേക്ഷിക്കാൻ തയാറാകുന്ന മാവോയിസ്റ്റുകൾക്ക് പോലീസ് പുനരധിവാസം ഉറപ്പാക്കുമെന്ന കമ്യൂണിറ്റി പോലീസിംഗിന്റെ ഭാഗമായാണ് ഇവർ കീഴടങ്ങിയെന്നാണ് വിവരം.
Post Your Comments