വാരണാസി: ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വാരണാസി സന്ദര്‍ശനത്തിന്റെ ഭാഗമായി അദ്ദേഹത്തിന് മുന്നില്‍ മൃഗങ്ങളുടെ തത്സമയ സര്‍ജറി നടത്താന്‍ നിര്‍ദ്ദേശം. ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞന്മാര്ക്കാണ് പുതിയ നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.
പശു, ആട്, പോത്ത് തുടങ്ങിയവയുടെ സര്‍ജറി രീതികളും രോഗ നിവാരണ സര്ജറികളുമാടക്കം വളരെ വിശദമായ ഡെമോന്സ്്ട്രേഷന് പരിപാടിയാണ് ഇതിനെ തുടര്‍ന്ന് നടക്കുക. സര്‍ജറിക്കുള്ള മൃഗങ്ങളെ കണ്ടെത്താനുള്ള തിരിക്കിലാണ് ഇപ്പോള്‍ ഐ.വി.ആര്.ഐ അധികര്‍. സര്‍ജറിയുടെ ഡെമോണ്സ്ട്രേഷന് ഒരുക്കിയിരിക്കുന്നത് ശഹന്‍ഷപൂരിലാണ് .
കൂടാതെ, അനിമല്‍ ഫെയറിന്റെ ഭാഗമായി നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. മൃഗങ്ങള്‍ക്ക് വാക്സിനേഷന് നല്കുന്ന പദ്ധതികള്‍ക്കും ഇവിടെ തുടക്കം കുറിക്കും. ഫെയറിന്റെ ഭാഗമായി ആട്, കുതിര, പോത്ത്, ഒട്ടകം തുടങ്ങി 20000 വളര്‍ത്തുമൃഗങ്ങളെ വില്പനയ്ക്കായി ഒരുക്കി൮യിട്ടുണ്ട്.
Post Your Comments