ചെന്നൈ: രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്റെ വ്യക്തമായ സൂചന നല്‍കി തമിഴ് താരം കമലഹാസന്‍ രംഗത്തെത്തി. നൂറു ദിവസത്തിനുള്ളില്‍ തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പു നടന്നാല്‍ താനും മത്സരരംഗത്തുണ്ടാകുമെന്ന് നടന്‍ കമല്‍ഹാസന്‍. തമിഴ് രാഷ്ടീയത്തെ പറ്റി ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കവേയാണ് കമല്‍ഹാസന്‍ ഈ നിലപാടുകള്‍ വ്യക്തമാക്കിയത്.
എന്നാല്‍ നിലവിലുള്ള ഒരു പാര്‍ട്ടികളുമായും താന്‍ മുന്നണിയുണ്ടാക്കില്ലെന്നും ഒറ്റയ്ക്ക് നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് താരത്തിന്റെ പ്രതികരണം.
അണ്ണാ ഡിഎംകെയുടെ നിലവിലെ സ്ഥിതിഗതികളില്‍ തനിക്ക് താല്‍പര്യമില്ലെന്നും നിര്‍ബന്ധിപ്പിച്ചു വിവാഹം കഴിപ്പിച്ച പെണ്‍കുട്ടിയുടെ അവസ്ഥയിലാണു തമിഴ്നാട്ടിലെ ജനങ്ങളെന്നും ഉലകനായകന്‍ വ്യക്തമാക്കി. രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമായ അവസരത്തിലാണു രാഷ്ട്രീയ നിലപാടു വ്യക്തമാക്കി കമല്‍ഹാസനും രംഗത്തെത്തിയത്.
Post Your Comments