മലയാള സിനിമയില്‍ യുവതാരങ്ങളില്‍ പ്രശസ്തനായ താരമാണ് പ്രണവ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ മകനായ ഈ താരത്തിനെ മാതൃകയാക്കുന്ന ഒരു യുവതാരമുണ്ട് മലയാള സിനിമയില്‍. അദ്ദേഹവും താരം പുത്രനാണ്. സൂപ്പര്‍താരവും ബിജെപി എംപിയുമായ സുരേഷ് ഗോപിയുടെ മകന് ഗോകുല്‍ സുരേഷാണ് പ്രണവിനെ മാതൃകയാക്കുന്നത്. താരം തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
വെള്ളിത്തിരയെ തീവ്രമായി സ്നേഹിക്കുന്ന ഗോകുലിനു നവീന അനുഭവങ്ങളാണ് സിനിമ സമ്മാനിച്ചിട്ടുള്ളത്. സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും സുരേഷ് ഗോപിയും തമ്മിലുള്ള സൗഹൃദം പ്രശസ്തമാണ്. ആ ബന്ധം അടുത്ത തലമുറയിലേക്ക് തുടരാനാണ് സാധ്യതയെന്നാണ് ഗോകുലിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്
Post Your Comments