KeralaLatest NewsNews

ഒരാളെ കാണുമ്പോള്‍ ജാതിയല്ല: പകരം ഇതാണ് ചോദിക്കേണ്ടത്, ഇന്ദ്രന്‍സ് പറയുന്നു

കൊല്ലം: ജാതിയെക്കുറിച്ച് സംസാരിച്ച് നടന്‍ ഇന്ദ്രന്‍സ്. അകറ്റി നിര്‍ത്തിയെന്നു വിശ്വസിച്ചിരുന്ന വര്‍ഗീയതയും ജാതി ചിന്തയും സമൂഹത്തില്‍ വീണ്ടും തിരിച്ചെത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരാളെ കാണുമ്പോള്‍ ജാതിയെക്കുറിച്ച് ചോദിക്കാതെ ഭക്ഷണം കഴിച്ചുവോ എന്നു തിരക്കുകയാണ് വേണ്ടതെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

വര്‍ഗീയ പ്രവണതകളേയും ജാതീയ വേര്‍തിരുവുകളേയും തൊഴിലാളികള്‍ എതിര്‍ത്ത് തോല്‍പ്പിക്കണം. കാലം ശരിയല്ല, മനുഷ്യനെ പരസ്പരം തെറ്റിക്കാനായി ഓരോ പ്രവണതകളും വളര്‍ന്നു വരുമ്പോള്‍ കരുതലോടെയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മതത്തെ പറ്റി ചിന്തിച്ച് വശപ്പെടാതെ മാനവികതയില്‍ വിശ്വസിക്കുകയാണ് വേണ്ടത്. അതിന് കലാബോധം വളര്‍ത്തി എടുക്കണം. കലയെ സ്‌നേഹിക്കുന്നവന് മനുഷ്യനേയും സ്‌നേഹിക്കാന്‍ കഴിയൂവെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

 

shortlink

Post Your Comments


Back to top button