ന്യൂഡല്‍ഹി: ഹൈദരാബാദില്‍ ഇനി മദ്യം വേണമെങ്കില്‍ ആധാര്‍ കാര്‍ഡ് കാണിക്കണം. ഇരുപത്തിയൊന്ന് വയസിന് താഴെയുള്ളവര്‍ക്ക് മദ്യം കിട്ടുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിന് എക്സൈസ് വകുപ്പാണ് പുതിയ ഉത്തരവിറക്കിയത്. അമിത മദ്യപാനം കാരണം പതിനേഴുകാരന് മരിയ്ക്കാനിടയായ സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശം.
പുതിയ ഉത്തരവിനെ തുടര്‍ന്ന് ഇനി മദ്യശാലകളില്‍ എത്തുന്ന ഉപഭോക്താക്കള്‍ പ്രായം തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് കാണിക്കേണ്ടി വരും. എല്ലാ മദ്യാശാല ഉടമകള്‍ക്കും മദ്യപിക്കാനെത്തുന്നവര്‍ക്ക് മിതമായ അളവില്‍ മദ്യം നല്‍കാനും പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമേ അത് ലഭ്യമാകുന്നുള്ളൂവെന്ന് ഉറപ്പു വരുത്തണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments