KeralaLatest NewsNews

മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സിന്റെ ത്വരിതാന്വേഷണം; തീരുമാനം ഇന്ന് ഉണ്ടായേക്കും

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ പേരില്‍ ഉയരുന്ന വിവാദത്തില്‍ വിജിലന്‍സിന്റെ ത്വരിതാന്വേഷണം നടത്തണമോയെന്ന കാര്യത്തില്‍ ഡയറക്ടറുടെ തീരുമാനം ഇന്നുണ്ടായേക്കും. മന്ത്രിയുടെ നിയമലംഘങ്ങള്‍ എടുത്തുക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയില്‍ ഡയറക്ടര്‍ നിയമോപദേശം തേടിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട നിയമോപദേശം ലഭിച്ച ശേഷം മാത്രമേ, ഡി.ജി.പി ലോക്നാഥ് ബെഹ്റ തുടര്‍നടപടികള്‍ സ്വീകരിക്കൂ. പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങളനുസരിച്ച്‌ പൊതുപ്രവര്‍ത്തകര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ കഴിയുമോയെന്നാണ് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം ആവശ്യപ്പെട്ടിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button