റാസൽഖൈമ :യുഎഇയിൽ ഏഴുവയസുകാരനെ കാറിലടച്ച് രക്ഷിതാക്കള്‍ ഷോപ്പിംഗിന് പോയി സുരക്ഷാ ഉദ്യോഗസ്ഥര്‍ കുട്ടിയെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം റാസൽഖൈമയിലാണ് സംഭവം. ഈജിപ്ത് സ്വദേശിയായ ബാലനെ കാറിനുള്ളില്‍ അടച്ച് കാർ ലോക്ക് ചെയ്ത ശേഷം മാതാപിതാക്കള്‍ ഷോപ്പിംഗിന് പോവുകയായിരുന്നു. ഈ സമയം ഇതുവഴി പോയ വഴിപോക്കൻ സംഭവം ശ്രദ്ധയിൽപെടുകയും ഉടൻ അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. ഉടനെ സ്ഥലത്തെത്തിയ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് കാർ തുറന്ന് കുട്ടിയെ രക്ഷപ്പെടുത്തി.
ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പരിശോധിച്ച ശേഷം ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. മകൻ കാറിലുള്ളത് ഓർക്കാതെ രക്ഷിതാക്കൾ കാർ ലോക്ക് ചെയ്യുകയായിരുന്നെന്നും സംഭവത്തെ കുറിച്ച് ഉദ്യോഗസ്ഥർ അന്വേഷിച്ച് വരികയാണെന്നും അധികൃതർ പറഞ്ഞു. കുട്ടിയെ പുറത്തെടുക്കുന്ന സമയത്ത് കാറിനകത്ത് അസഹ്യമായ ചൂട് ഉണ്ടായിരുന്നതായാണ് അറിയുന്നത്.
Post Your Comments