കൊച്ചി: കൊച്ചി വൈറ്റിലയില്‍ യുബര്‍ ടാക്സി ഡ്രൈവര്‍ ഷെഫീക്കിനെ കരിങ്കല്ലുകൊണ്ട് ആക്രമിച്ചക്കേസില്‍ അറസ്റ്റിലായ മൂന്നു സീരിയൽ നടികൾ പലരേയും പറ്റിച്ച് പണം തട്ടിയിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. കരുവഞ്ചാലിലെ പുറത്തേല്‍ വീട്ടില്‍ എയ്ഞ്ചല്‍ ബേബി (35), ഇവരുടെ ബന്ധുവായ പുറത്തേല്‍ ക്ലാര സിബിന് (27), സുഹൃത്ത് പത്തനംതിട്ട ആയപ്പുരയ്ക്കൽ എം. ഷീജ എന്നിവരെയാണ് മരട് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കരിങ്കല്ല് കൊണ്ടുള്ള ഇടിയേറ്റ ടാക്സി ഡ്രൈവര്‍ കുമ്പളം താനത്ത് വീട്ടില്‍ ടി.ഐ ഷെഫീക്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒരു വര്‍ഷം മുന്‍പ് തന്റെ സുഹൃത്തായ ജ്വല്ലറി ഉടമയെയും നാട്ടുകാരനായ സമ്പന്ന യുവാവിനേയും വളച്ച് പണം തട്ടാന്‍ ശ്രമിച്ചുവെന്ന പരാതി ഏയ്ഞ്ചലിനെതിരെയുണ്ട്. അന്ന് തന്റെ ഇടപെടലിനെ തുടര്‍ന്നാണ് ജ്വല്ലറി ഉടമയുടെ ജീവന് രക്ഷിച്ചതെന്ന് പൊതുപ്രവര്ത്തകായ അജ്മല്‍ ശ്രീകണ്ഠാപുരം വെളിപ്പെടുത്തുകയുണ്ടായി. റ്റൊരു പ്രതിയായ ഷീജ എം.അഫ്സലിനെതിരേയും പലവിധ ആരോപണങ്ങളുണ്ട്.
Post Your Comments