ഡല്‍ഹി: പൊതുസ്ഥലത്ത് പുകവലി ചോദ്യം ചെയ്ത യുവാവിനെ ബൈക്കിന് മുകളിലേയ്ക്ക് കാറിടിച്ച് കയറ്റി കൊലപ്പെടുത്തി. പൊതുസ്ഥലത്ത് പുകവലിച്ച നിയമവിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ബൈക്കിന് മുകളിലേയ്ക്ക് കാറിടിച്ച് കയറ്റുകയായിരുന്നു. സംഭവത്തില്‍ 21 കാരന്‍ മരിക്കുകയും സുഹൃത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ചയായിരുന്നു സംഭവം.
ഫോട്ടോഗ്രാഫി വിദ്യാര്‍ത്ഥികളായ ഗുര്‍പ്രീത് സിംഗും സുഹൃത്ത് മനീന്ദര്‍ സിംഗും ഭക്ഷണം കഴിക്കുന്നതിനായി സഫ്ദര്‍ ജംഗ് ആശുപത്രിയ്ക്ക് സമീപമുള്ള ഫുഡ് ജോയിന്‍റില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ സമീപത്തുവച്ച് പുകവലിക്കാന്‍ ആരംഭിച്ച രോഹിത് കൃഷ്ണ മഹാന്ത എന്ന യുവാവിനെ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം.
മദ്യലഹരിയിലായിരുന്ന രോഹിതുമായി വാക്കേറ്റമുണ്ടായെങ്കിലും സമീപത്ത് ഉണ്ടായിരുന്നവര്‍ ചേര്‍ന്ന് പ്രശ്നം പരിഹരിക്കുകയും ഇരുവരോടും അവിടം വിട്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബൈക്കില്‍ പോയ ഗുര്‍പ്രീതിനെയും സുഹൃത്തിനെയും കാറില്‍ പിന്‍തുടര്‍ന്ന രോഹിത് നാല് മീറ്റര്‍ ദൂരം പിന്നിട്ട ശേഷം ബൈക്കിന് മുകളിലേയ്ക്ക് കാറിടിച്ച് കയറ്റുകയായിരുന്നു. ഇതിനിടെ രോഹിത് ഓടിച്ചിരുന്ന ഫോര്‍ഡ് ഫിഗോ ഒരു ഓട്ടോറിക്ഷയേയും ക്യാബിനേയും ഇടിച്ചു. തുടര്‍ന്ന് ഇയാള്‍ സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
Post Your Comments