Latest NewsIndiaNews

രോഹിംഗ്യകള്‍ അനധികൃത കുടിയേറ്റക്കാർ ; രാജ് നാഥ് സിംഗ്

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് കുടിയേറിയ റോഹിൻഗ്യൻ അഭയാർത്ഥികളെ മടക്കി അയക്കുന്നതില്‍ മനുഷ്യാവകാശ ലംഘനം കാണുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ്. രോഹിംഗ്യന്‍ കേസ് ഒക്ടോബര്‍ മൂന്നിന് സുപ്രീം കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് രാജ് നാഥ് സിംഗ് വിഷയത്തില്‍ നിലപാട് അറിയിച്ചത്.

രോഹിംഗ്യകള്‍ അഭയാര്‍ഥികള്‍ അല്ല അനധികൃത കൂടിയേറ്റക്കാരാണ്, . ഇവരെ തിരിച്ചെടുക്കാന്‍ മ്യാന്‍മാര്‍ സര്‍ക്കാര്‍ തയാറാണ്. അതിനാല്‍ അവരെ തിരികെ അയക്കുന്നതില്‍ മനുഷ്യാവകാശ ലംഘനമില്ല- രാജ് നാഥ് സിംഗ് പറഞ്ഞു. രോഹിംഗ്യന്‍ അഭയാര്‍ഥികളെ രാജ്യത്തുനിന്നും ഒഴിപ്പിക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

അഭയാര്‍ഥികളെ ഇന്ത്യയില്‍ എത്തിക്കാന്‍ ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ ബംഗാള്‍, ത്രിപുര, മ്യാന്‍മാര്‍ എന്നിവിടങ്ങള്‍ കേന്ദ്രികരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് ഐഎസ്‌ഐ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button