USALatest NewsNewsInternational

ട്രംപിന്റ ഭീഷണി പട്ടി കുരയ്ക്കുന്നതിന് തുല്യമെന്ന് ഉത്തര കൊറിയ

ന്യൂയോര്‍ക്ക്: ഉത്തരകൊറിയയെ തകര്‍ക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി പട്ടികുരയ്ക്കുന്നതിന് തുല്യമാണെന്ന് ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രി റിയോങ് ഹോ. ആരുടെയെങ്കിലും വാചകമടികേട്ട് പിന്‍വാങ്ങുന്നവരല്ല ഉത്തര കൊറിയ എന്നും റിയോങ് ഹോ ചൂണ്ടിക്കാട്ടി.

ന്യൂയോര്‍ക്കില്‍ യു.എന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു റിയോങ് ഹോ. അമേരിക്കയെയും തങ്ങളുടെ മറ്റ് സഖ്യ കക്ഷികളെയും തൊട്ടാല്‍ ഉത്തരകൊറിയയെ പൂര്‍ണമായും തകര്‍ക്കുമെന്ന് യു.എന്‍ അസംബ്ലിയില്‍ ചൊവ്വാഴ്ച ഡൊണാള്‍ഡ് ട്രംപ് പ്രസംഗിച്ചിരുന്നു. ഇതിനെതിരെയാണ് രൂക്ഷ ഭാഷയില്‍ പ്രതികരണവുമായി ഉത്തരകൊറിയയും രംഗത്തെത്തിയത്.

ലോക രാജ്യങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ച്‌ ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം തുടരുന്ന സാഹചര്യത്തിലായിരുന്നു ഉത്തരകൊറിയക്കെതിരെ ഭീഷണയുമായി ട്രംപ് രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button