മുംബൈ: മുതിര്‍ന്ന നേതാവ് നാരായണ്‍ റാണെ കോണ്‍ഗ്രസില്‍ നിന്ന് പടിയിറങ്ങി. റാണെയുടെ അടുത്തനീക്കം ബിജെപിയിലേക്കെന്നാണ് സൂചന. അതേസമയം, ചോദ്യത്തിന് കൃത്യമായ മറുപടി റാണെ നല്‍കിയില്ല.
മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും ഭാവി പരിപാടികള്‍ പിന്നീട് തീരുമാനിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. റാണെയും രണ്ടു മക്കളും ബിജെപി പാളയത്തിലേക്ക് കൂടുമാറുന്നുവെന്ന് കഴിഞ്ഞ ദിവസം തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോണ്‍ഗ്രസ്, ശിവസേന പാര്‍ട്ടികളെ ഇല്ലാതാക്കുമെന്നാണ് രാജി പ്രഖ്യാപിച്ച ശേഷം റാണെ പറഞ്ഞത്.
തന്റെ രാജി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 12 വര്‍ഷമായി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും അതിനാലാണ് താന്‍ പാര്‍ട്ടി വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments