Latest NewsCinemaMovie SongsEntertainment

കമലഹാസന്‍,മഞ്ജു വാര്യര്‍, റീമ കല്ലിങ്കല്‍, ആസിഫ് അലി ഇവര്‍ക്കെതിരെയും കേസ് എടുക്കണം; പരാതിയുമായി യുവജനപക്ഷം

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയുടെ പേര് വെളിപ്പെടുത്തിയതിന് പി.സി. ജോര്‍ജ്ജ് എം.എല്‍.എ. , അജു വര്‍ഗ്ഗീസ് എന്നിവര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. എന്നാല്‍ സിനിമാ താരങ്ങളായ കമലഹാസന്‍,മഞ്ജു വാര്യര്‍, റീമ കല്ലിങ്കല്‍, ആസിഫലി എന്നിവരും തലശ്ശേരി എം.എല്‍.എ. എ.എന്‍. ഷംസീറിനുമെതിരെ സെക്ഷന്‍ 228(എ) പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് പി സി ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള യുവജനപക്ഷം രംഗത്ത്. യുവജനപക്ഷം എറണാകുളം ജില്ലാ പ്രസിഡന്റ് ജീവന്‍ പനക്കലാണ് നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്

‘ദിനമലര്‍’ എന്ന തമിഴ് പത്രത്തില്‍ നടിയുടെ പേര് പരാമര്‍ശിക്കുന്നതിന്റെ കോപ്പിയും, കമലഹാസന്‍,മഞ്ജു വാര്യര്‍, റീമ കല്ലിങ്കല്‍, ആസിഫലി എ. എ.എന്‍. ഷംസീര്‍ എന്നിവര്‍ പേര് വെളിപ്പെടുത്തുന്നതിന്റെ വീഡിയോയും, ഫേസ്ബുക്ക് പോസ്റ്റിന്റെ കോപ്പിയും, ശബ്ദരേഖയുമടക്കം തെളിവികള്‍ നിരത്തിയാണ് യുവജനപക്ഷം ജില്ലാ പ്രസിഡന്റ് ജീവന്‍ പനക്കല്‍ പരാതി നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 അനുശാസിക്കുന്ന തുല്ല്യ നീതിയെക്കുറിച്ചും, കമലഹാസനെ പോലെ ഒരു മഹാനടനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടി വന്നതില് ഖേദവും പരാതിയില്‍ ചൂണ്ടി കാണിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button