അഗര്‍ത്തല: മാധ്യമപ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ത്രിപുരയില്‍ പ്രാദേശിക ടെലിവിഷന്‍ ചാനല്‍ ലേഖകനായ ശന്തനു ഭൗമിക്കിനെ കൊന്ന കേസിലാണ് പ്രതികള്‍ പിടിയിലായത്.
ഇന്‍ഡിജീനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയുടെ പ്രവര്‍ത്തകരെയാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇന്‍ഡിജീനസ് പീപ്പിള്‍സ് ഫ്രണ്ട് പ്രവര്‍ത്തകരും സി.പി.എമ്മിന്റെ ഗോത്രവര്‍ഗ വിഭാഗമായ ത്രിപുര രാജേര്‍ ഉപജാതി ഗണമുക്തി പരിഷത്തും തമ്മില്‍ ഏറ്റുമുട്ടിയത്.
ഇവിടുത്തെ റോഡ് ഉപരോധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് ശാന്തനുവിനെ പ്രവര്‍ത്തകര്‍ വളഞ്ഞ് ആക്രമിച്ചത്. സംഘര്‍ഷത്തില്‍ 16 ഓളം പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും രണ്ട് വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.
Post Your Comments