കൊൽക്കത്ത ; ഓസ്ട്രേലിയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. 41 പന്തുകൾ ബാക്കിനിൽക്കെ 50 റൺസിന്റെ ജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 253 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയ 202 റൺസിന് പുറത്തായി. ഹാട്രിക് വിക്കറ്റ് എടുത്ത കുൽദീപ് യാദവാണ് ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത്. ഓസീസ് നിരയിൽ അർധ സെഞ്ചുറിയുമായി നായകൻ സ്റ്റീവ് സ്മിത്തും (59) മാര്‍ക്കസ് സ്റ്റോണിസും (62) പൊരുതിയെങ്കിലും ജയം സ്വന്തമാക്കാൻ ഓസ്ട്രേലിയ്ക്ക് കഴിഞ്ഞില്ല.
Post Your Comments