ബെംഗളൂരു: ബ്ലൂവെയ്ല്‍ ഗെയിം ചലഞ്ചിന്റെ ഭാഗമായി കൈമുറിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് 20 വിദ്യാര്‍ത്ഥികളെ അടിയന്തരമായി കൗണ്‍സലിങ്ങിന് വിധേയരാക്കി. ബെലഗാവി കേന്ദ്രീയ വിദ്യാലയത്തിലെ 20 വിദ്യാർത്ഥികളാണ് കൈമുറിച്ചത്.
ബ്ലൂവെയ്ല്‍ ഗെയിം കളിച്ചിട്ടില്ലെന്നാണ് കുട്ടികള്‍ പറയുന്നത്. ഗെയിം കളിച്ചെന്ന് പറഞ്ഞ് സഹപാഠികള്‍ക്കു മുന്നില്‍ ആളാകാന്‍ കൈ മുറിച്ചതാണെന്നാണ് അവര്‍ സ്കൂളധികൃതരോട് വെളിപ്പെടുത്തിയത്. കേന്ദ്രീയ വിദ്യാലയത്തിലെ എട്ട്, ഒമ്ബത് ക്ലാസുകളില്‍ പഠിക്കുന്ന 16 ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളുമാണ് കൈമുറിച്ചത്.
സൈക്കിളില്‍ നിന്ന് വീണ് കൈമുറിഞ്ഞതാണെന്നാണ് ചിലര്‍ പറഞ്ഞത്. സ്വയം മുറിച്ചതാണെന്നാണ് മറ്റു കുട്ടികള്‍ പറഞ്ഞത്. കൗണ്‍സലിങ്ങിന് വിധേയരാക്കിയ കുട്ടികളെ നിരീക്ഷിക്കണമെന്ന് രക്ഷിതാക്കളോട് അധികൃതര്‍ നിര്‍ദേശിച്ചു. മൂവായിരത്തോളം കുട്ടികള്‍ പഠിക്കുന്നതാണ് ബെലഗാവിയിലെ കേന്ദ്രീയ വിദ്യാലയം. ഈ സംഭവത്തിനുശേഷം സ്കൂളിൽ വിദ്യാർത്ഥികൾക്കായി കൗൺസിലിംഗ് ആരംഭിച്ചിട്ടുണ്ട്.
Post Your Comments