ചെന്നൈ: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും നടന്‍ കമല്‍ഹാസനും നിര്‍ണായ ചര്‍ച്ച നടന്നു. കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടു. അഴിമതിക്കെതിരായ പോരാട്ടത്തില്‍ പങ്കുചേരണമെന്നും കമല്‍ഹാസനോട് കെജ്രിവാള്‍ പറഞ്ഞു.
കമല്‍ഹാസന്റെ ഇളയ മകള്‍ അക്ഷര വിമാനത്താവളത്തിലെത്തി കെജ്രിവാളിനെ സ്വീകരിച്ചിരുന്നു. തുടര്‍ന്ന് ചെന്നൈയിലെ ആള്‍വാര്‍പേട്ടിലെ കമല്‍ഹാസന്റെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു. കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് കൂടിക്കാഴ്ചയ്ക്കിടെ കെജ്രിവാള്‍ അഭ്യര്‍ഥിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഡല്‍ഹി മുഖ്യമന്ത്രി തന്നെ കാണാന്‍ എത്തിയതില്‍ സന്തോഷമുണ്ടെന്ന് കമല്‍ഹാസന്‍ പറഞ്ഞു. അഴിമതി രഹിത ഇന്ത്യക്കായി കെജ്രിവാള്‍ നടത്തിയ പോരാട്ടങ്ങളെയും അദ്ദേഹം പ്രകീര്‍ത്തിച്ചു.
അഴിമതിക്കെതിരെ പോരാട്ടം നടത്തുന്നവരെല്ലാം തന്റെ ബന്ധുക്കളാണെന്നും ആ നിലയ്ക്ക് കെജ്രിവാളും തന്റെ ബന്ധുവാണെന്നും കമല്‍ഹാസന്‍ പറഞ്ഞു. വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നും കെജ്രിവാളും വ്യക്തമാക്കി.
Post Your Comments