Latest NewsIndiaNews

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി

അ​ഗ​ർ​ത്ത​ല:  മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി. പ​ടി​ഞ്ഞാ​റ​ൻ ത്രി​പു​ര​യിലാണ് സംഭവം. യു​വ​മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നായ ശാ​ന്ത​നു ഭൗ​മി​കി​നെ​യാ​ണ് കൊലപ്പെടുത്തിയത്. ത്രി​പു​ര​യി​ൽ പ്ര​ദേ​ശി​ക ടി​വി ചാ​ന​ലായ ദി​ൻ​രാ​ത് വാ​ർ​ത്താ​ചാ​ന​ൽ റി​പ്പോ​ർ​ട്ട​റാ​യിരുന്നു കൊല്ലപ്പെട്ട ശാ​ന്ത​നു.

മാ​ന്ദാ​യി​യി​ൽ ഇ​ൻ​ഡി​ജെ​ന​സ് പീ​പ്പി​ൾ​സ് ഫ്ര​ണ്ട് ഓ​ഫ് ത്രി​പു​ര(​ഐ​പി​എ​ഫ്ടി)​യു​ടെ പ്ര​തി​ഷേ​ധ​വും റോ​ഡ് ഉ​പ​രോ​ധ​വും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ ശാ​ന്ത​നു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പി​ന്നീ​ട് കു​റ​ച്ച​ക​ലെ ര​ക്ത​ത്തി​ൽ കു​ളി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ശാ​ന്ത​നു​വി​നെ അ​ഗ​ർ​ത്ത​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ആ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button