KeralaLatest NewsNews

മിന്നല്‍ പരിശോധന; കോട്ടയത്തെ ഹോസ്റ്റലുകളില്‍ നിന്നും പിടികൂടിയത് പഴകിയ ഭക്ഷണങ്ങള്‍

കോട്ടയം: കോട്ടയം ജില്ലയിലെ മെഡിക്കല്‍ കോളേജ്, ബേക്കര്‍ ജംഗ്ഷന്‍ എന്നീ സ്ഥലങ്ങളിലെ ആറ് ഹോസ്റ്റലുകളില്‍ നഗരസഭ നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് പഴകിയ ഭക്ഷണങ്ങള്‍. കാരണക്കാരയവര്‍ക്ക് മാപ്പ് അപേക്ഷ കൊടുത്ത് ഫൈന്‍ അടയ്പ്പിക്കുമെന്ന് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തീരുമാനിച്ചു.

ഒരുപാട് കുട്ടികള്‍ ഹോസ്റ്റലില്‍ താമസിക്കുന്നത് കൊണ്ടുതന്നെ, പൂട്ടാനുള്ള ഉത്തരവുകള്‍ നല്‍കുന്നതിന് പരിമിതിയുണ്ടെന്നാണ് നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന്റെ പക്ഷം. എന്നാല്‍ പതിവായി പഴകിയ ഭക്ഷണം നല്‍കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാനാണ് ഇവരുടെ തീരുമാനം. എസ്‌എന്‍ സദനം, ശാന്തി നികേതന്‍, ബേക്കര്‍ജംഗഷിനിലെ വൈഡബ്യൂസിഎ എന്നീ ഹോസ്റ്റലുകളാണ് പ്രതികള്‍. പഴകിയ ബീഫ് കറി, തൈര്, ചപ്പാത്തി, മീന്‍കറി തുടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് നഗരസഭ പിടികൂടിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button