ഇസ്ലാമാബാദ്: കായിക രംഗത്ത് നാണക്കേടായി ക്രിക്കറ്റില്‍ വീണ്ടും ഒത്തുകളി വിവാദം. പാകിസ്താനില്‍ നിന്നും ഇത്തവണ ഒത്തുകളി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാക്ക് മണ്ണിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റിനെ മടക്കികൊണ്ടുവരാനായി ഐ സി സി ശ്രമിക്കുന്ന വേളയിലാണ് ഈ സംഭവം.
ഒത്തുകളിയെ തുടര്‍ന്ന് ഒരു പാക് ബാറ്റ്‌സ്മാനു ശിക്ഷ വിധിച്ചു. ഓപ്പണര്‍ ഖാലിദ് ലത്തീഫിനെയാണ് പാകിസ്താന്‍ ക്രിക്കറ്റ് അഴിമതി വിരുദ്ധ ട്രിബ്യൂണല്‍ അഞ്ച് വര്‍ഷത്തേക്ക് വിലക്കി. ഒരു മില്യണ്‍ രൂപ പിഴയും ഖാലിദ് ലത്തീഫിന് മേല്‍ ചുമത്തിയിട്ടുണ്ട്. ഇതിനു പുറമെ മറ്റൊരു താരവും ഒത്തുകളി നടത്തിയതായി കണ്ടെത്തിയിരുന്നു. ബാറ്റ്‌സ്മാനായ ഷര്‍ദീല്‍ ഖാനെ ആയിരുന്നു അത്. അദ്ദേഹത്തെ കഴിഞ്ഞ ആഗസ്തില്‍ 5 വര്‍ഷത്തേക്ക് വിലക്കിയിരുന്നു. ഒത്തുകളിയില്‍ പങ്കാളിയായി എന്ന് സംശയിക്കുന്ന നാല് കളിക്കാര്‍ക്ക് എതിരെ അന്വേഷണം നടന്നുവരികയാണ്. ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഇര്‍ഫാന്‍, ഷഹസൈബ് ഹസന്‍, നസിര്‍ ജംഷാദ്, മുഹമ്മദ് നവാസ് എന്നിവരാണ് ഇവര്‍.
31കാരനായ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ലത്തീഫ് അഞ്ച് ഏകദിനങ്ങളും 13 ട്വന്റി 20 മത്സരങ്ങളുമാണ് പാകിസ്താന് വേണ്ടി കളിച്ചിട്ടുള്ളത്.
Post Your Comments