Latest NewsNewsInternational

അഭയാര്‍ഥികളെ മ്യാന്‍മര്‍ തന്നെ തിരിച്ചെടുക്കണമെന്ന്​ ശൈഖ്​ ഹസീന

ധാക്ക: ദുരിതം അനുഭവിക്കുന്ന റോഹിങ്ക്യന്‍ അഥയാര്‍ഥികളെ മ്യാന്‍മര്‍ ത​െന്ന തിരി​െച്ചക്കെണമെന്ന്​ പ്രധാനമന്ത്രി ശൈഖ്​ ഹസീന. ന്യൂയോര്‍ക്കില്‍ നടക്കുന്ന ​െഎക്യരാഷ്​ട്രസഭയുടെ പൊതുസഭാ സമ്മേളനത്തില്‍ സംസാരിക്കവയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

റോഹിങ്ക്യകള്‍ നിങ്ങളുടെ പൗരന്‍മാരാണ്​. അവരെ തിരിച്ച്‌​ വിളിക്കണമെന്ന് മാത്രമല്ല, പാര്‍പ്പിടവും സംരക്ഷണവും ഉറപ്പും നല്‍കണം. 
റോഹിങ്ക്യകള്‍ അവരുടെ മാതൃരാജ്യത്തിലേക്ക്​ മടങ്ങാതിരിക്കാന്‍ മ്യാന്‍മര്‍ അതിര്‍ത്തിയില്‍ സൈന്യം കുഴിബോംബുകള്‍ സ്ഥാപിച്ചിരിക്കുകയാണെന്നും ശൈഖ്​ ഹസീന ആരോപിച്ചു.

റോഹിങ്ക്യന്‍ മുസ്​ലിംകളെ ‘ബംഗാളികള്‍’ എന്നു മുദ്രകുത്തി ആട്ടിപ്പായിക്കുകയാണ് ചെയ്യുന്നത്​. മ്യാന്‍മറിന്റെ ഈ മനുഷ്യ ഹീനയ്ക്കെതിരെ ശബ്​ദമുയര്‍ത്താന്‍ ബംഗ്ലാദേശിനൊപ്പമുണ്ടാകണമെന്നും അവര്‍ അറിയിച്ചു. നാലു ലക്ഷത്തിലേറെ റോഹിങ്ക്യകളാണ്​ അതിര്‍ത്തി കടന്ന്​ ബംഗ്ലാദേശിലെത്തിയിരിക്കുന്നത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button