തിരുവനന്തപുരം: പുതിയ ഏഴ് പോലീസ് സ്റ്റേഷനുകളും മൂന്ന് ഐടിഐയും സംസ്ഥാനത്ത് ആരംഭിക്കാന്‍ തീരുമാനിച്ചു. കാസര്‍ഗോഡ് ജില്ലയിലെ കോടോം-ബേളൂരും കോഴിക്കോട് ജില്ലയിലെ ചാത്തമംഗലത്തും കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലുമാണ് പുതിയതായി ഐടിഐകള്‍ തുടങ്ങുന്നത്. ഇതിനു വേണ്ട തസ്തികള്‍ സൃഷ്ടിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു.
ഇതിനു പുറമെ പുതിയതായി ഏഴ് പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചു. അച്ചന്‍കോവില്‍, കൈപ്പമംഗലം, കൊപ്പം, തൊണ്ടര്‍നാട്, നഗരൂര്‍, പിണറായി, പുതൂര്‍ എന്നിവിടങ്ങളിലാണ് പോലീസ് സ്റ്റേഷനുകള്‍ തുടങ്ങുന്നത്.
610 പുതിയ തസ്തികകള്‍ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പദ്ധതിയുടെ ഭാഗമായി ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത്. എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് മൂന്നു ശതമാനം സംവരണം ഏര്‍പ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപക-അനധ്യാപക നിയമനത്തില്‍ ശാരീരിക അവശത അനുഭവിക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
Post Your Comments