റിയാദ്: സൗദിയില്‍ വനിതാവല്‍ക്കരണം മൂന്നാം ഘട്ടത്തിലേക്ക്. മൂന്നാം ഘട്ടം നിലവില്‍ വരുന്നതോടെ 80,000 സ്വദേശി യുവതികള്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ആദ്യ രണ്ടു ഘട്ടങ്ങളിലും മികവുറ്റ രീതിയിലാണ് സ്വകാര്യ സംരംഭകര്‍ സഹകരിച്ചതെന്നു മന്ത്രാലയം അറിയിച്ചു. മൂന്നാം ഘട്ടം ഒക്ടോബര്‍ 21 മുതല്‍ നിലവില്‍ വരുമെന്നു മന്ത്രാലയം അറിയിച്ചു. അര്‍പ്പണ ബോധത്തോടെയാണ് സ്വദേശി വനിതകള്‍ പ്രവര്‍ത്തിക്കുന്നത്. വിഷന്‍ 2030 പദ്ധതി സ്ഥലമാക്കുന്നതിനു കൂടുതല്‍ വനിതാ പങ്കളാത്തിം അനിവാര്യമാണ്.
എയര്‍ ട്രാഫിക് കണ്ട്രോള് മേഖലയില്‍ സ്വദേശി യുവതികളെ നിയമിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ കീഴിലെ സിവില്‍ ഏവിയേഷന്‍ ഹോള്‍ഡിംഗ് കമ്പനി ഇതിനുള്ള നടപടികള്‍ തുടങ്ങി. പദ്ധതി നടപ്പാക്കുന്നതിനായി സൗദി സിവില്‍ ഏവിയേഷന്‍ അക്കാദമിയില്‍ എയര്‍ ട്രാഫിക് കണ്ട്രോള് കോഴ്സില്‍ വനിതകള്‍ക്ക് പ്രവേശനം നല്‍കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എയര്‍ ട്രാഫിക് കണ്ട്രോള് ടവറുകളില്‍ നിയമനം നല്‍കും. സൗദിയില്‍ എയര്‍ ട്രാഫിക് കണ്ട്രോള് ജോലികളില്‍ വനിതകള്‍ ജോലി ചെയ്യുന്നില്ല. ഈ ജോലി ചെയ്യാന്‍ യോഗ്യരായ 80 യുവതികള്‍ പരിശീലനത്തിന് സന്നദ്ധരായിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
Post Your Comments