കേരള അതിർത്തി കടന്ന് വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക. നിങ്ങളുടെ വാഹനം പലരുടെയും നിരീക്ഷണത്തിലാണ്. വാഹനത്തിൽ എത്ര പേരുണ്ട്, അവർ ആഭരങ്ങൾ അണിഞ്ഞിട്ടുണ്ടോ, വസ്ത്രങ്ങൾ വിലകൂടിയതാണോ, തുടങ്ങി ആ വാഹനത്തെയും വാഹനത്തിലുള്ളവരെയും പൂർണ്ണമായി നിരീക്ഷിക്കും. മാത്രമല്ല യാത്രക്കിടെ നമ്മൾ ഇറങ്ങുന്ന റസ്റ്റോറന്റുകൾ പെട്രോൾ പമ്പുകൾ തുടങ്ങിയ സ്ഥലങ്ങളിലും ഇവരുടെ നിരീക്ഷണം ഉണ്ടാകും.
കേരളത്തെ അപേക്ഷിച്ച് മറ്റു സംസ്ഥാനത്തെ റോഡുകൾ വിജനമാണ്. അതിനാൽ തന്നെ കുറ്റകൃത്യം ചെയ്തു കഴിഞ്ഞാൽ ആരും അറിയില്ല. ഈ സന്ദർഭമാണ് ഇത്തരം നിരീക്ഷകർ മുതലെടുക്കുന്നത്. നമ്മൾ പോയ്കൊണ്ടിരിക്കുന്ന വഴിയിൽ ഏകദേശം 10 കിലോമീറ്ററിനുള്ളിൽ ഒരു ഗാങ് അവരുടെ മെസ്സേജ് പാസ് ചെയ്യും. ആ സന്ദേശത്തിൽ വാഹനം കടന്നുവരുന്ന ദിശ, രെജിസ്ട്രേഷൻ നമ്പർ, വാഹനത്തിന്റെ വലിപ്പം തുടങ്ങിയവ കാണും. വിവരങ്ങൾ എല്ലാം മനസിലാക്കിയതിനു ശേഷമാണ് ഇടിയുടെ ആഘാതവും ഇടിക്കാൻ വരുന്ന ലോറിയുടെ സ്പീഡും അവർ നിശ്ചയിക്കുന്നത്.
തുടർന്ന് ആക്സിഡന്റ് പറ്റി മരണത്തോട് മല്ലിട്ടു കിടക്കുന്നവരുടെ കൈവശമുള്ള പണവും ആഭരണങ്ങളും മൊബൈലും വാച്ചും തുടങ്ങി കാറിന്റെ വിലപിടിപ്പുള്ള ഭാഗങ്ങൾ വരെ ഇവർ കൊള്ളയടിക്കും. അപകട വിവരം അറിഞ്ഞ് ബന്ധുക്കൾ എത്തുമ്പോഴേക്കും അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞിട്ടുണ്ടാകും. തുടർന്ന് ഇവർ ഇത് എത്രയും വേഗം നാട്ടിൽ എത്തിക്കാൻ നോക്കും. അതിനാൽ തന്നെ കൂടുതൽ കേസിനു പോകാറില്ലെന്നാണ് വാസ്തവം. ഈ അവസരമാണ് ഇത്തരക്കാർ മുതലെടുക്കുന്നത്.
Post Your Comments