ടെഹ്റാന്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ പൊതുജനമദ്ധ്യത്തില്‍ തൂക്കിക്കൊന്നു. ഇറാനിലെ ആര്‍ദബില്‍ പ്രവിശ്യയിലുള്ള വടക്കുപടിഞ്ഞാറന്‍ പട്ടണമായ പര്‍സാബാദിലാണ് സംഭവം. 42-കാരനായ ഇസ്മയില്‍ ജാഫര്‍സാദെ എന്നയാളെയാണ് തൂക്കിക്കൊന്നത്.
ഇത്തരം കിരാതമായ കുറ്റകൃത്യങ്ങള്‍ മൂലം മന:സമാധാനം നഷ്ടമായ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനും പൗരന്മാരുടെ സുരക്ഷിതത്വ ബോധം പുന:സ്ഥാപിക്കുന്നതിനുമാണ് പൊതുജനമദ്ധ്യത്തില്‍ വധശിക്ഷ നടപ്പാക്കിയതെന്ന് ആര്‍ദബില്‍ പ്രവിശ്യയിലെ പ്രോസിക്യൂട്ടര്‍ നാസര്‍ അത്താബത്തി വ്യക്തമാക്കി.
പരസ്യമായി വധശിക്ഷ നടപ്പാക്കുന്നതു കാണാനെത്തിയ ജനക്കൂട്ടം നിറഞ്ഞ കയ്യടികളോടെയാണ് ശിക്ഷ നടപ്പാക്കുന്നതിന് സാക്ഷികളായത്. ഇക്കഴിഞ്ഞ ജൂണ്‍ 19നാണ് തെരുവോര കച്ചവടക്കാരനായ പിതാവിനൊപ്പം സഞ്ചരിക്കുമ്പോള്‍ വഴിതെറ്റിപ്പോയ അതേനാ അസ്ലാനി എന്ന ഏഴു വയസുകാരിയെ ഇസ്മയില്‍ തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്.
പ്രതിയുടെ വീട്ടിലെ ഗാരേജില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.
Post Your Comments