മെക്സിക്കോ സിറ്റി: മെക്സിക്കൻ തലസ്ഥാന നഗരത്തിൽ വൻ ഭൂചലനം. 119 പേരാണ് ഇന്നലെയുണ്ടായ ഭൂചലനത്തിൽ മരിച്ചത്. റിക്ടർ സ്കെയിലിൽ 7.1 രേഖപ്പെടുത്തിയ ഭൂചലനത്തിൽ കെട്ടിടങ്ങൾ തകർന്നുവീഴുകയും ചില കെട്ടിടങ്ങളിൽ തീപിടിക്കുകയും ചെയ്തു. ഇവയ്ക്കുള്ളിൽ ആൾക്കാർ കുടുങ്ങിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.ഓഫിസുകളും വീടുകളും ഉപേക്ഷിച്ച് ആയിരക്കണക്കിനു ജനങ്ങളാണ് തെരുവിലേക്ക് ഓടിയിറങ്ങിയത്.
ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം മെക്സിക്കോ സിറ്റിയിൽനിന്ന് നൂറു കിലോമീറ്ററോളം അകലെ പ്യുഏബ്ല സംസ്ഥാനത്താണ്. ഭൂകമ്പങ്ങൾ തുടർക്കഥയായ മെക്സിക്കോയിൽ ഈ മാസമാദ്യം ഉണ്ടായ വൻ ഭൂചലനത്തിൽ 61 പേർ കൊല്ലപ്പെട്ടിരുന്നു.
Post Your Comments