വാഷിങ്ടണ്‍: 19 മക്കളുള്ള മൈക്കല്‍ റുബിന്റെ ജീവിതം കൗതുകകരം തന്നെ. മൂന്നു വയസ്സു മുതല്‍ ഇരുപത്തൊന്ന് വയസ്സ് വരെ പ്രായമുള്ളവരാണ് മക്കള്‍ മൈക്കല്‍ റുബിനുണ്ട്. എന്നാല്‍ ആരെയും നേരില്‍ കണ്ടിട്ടില്ല. കഴിഞ്ഞ ദിവസം ഒരു ചാനല്‍ പരിപാടിയിലൂടെയാണ് മൈക്കലും മക്കളും നേരില്‍ കാണുന്നത്.
അമ്പരപ്പിക്കുന്ന സംഭവത്തിന് പിന്നിലെ വാസ്തവം പുറത്തു കൊണ്ടു വരികയായിരുന്നു ചാനല്‍. ബീജദാനത്തിലൂടെയാണ് മൈക്കല്‍ ഇത്രയും കുട്ടികളുടെ അച്ഛനായത്. കുട്ടികളുമായോ കുടുംബാംഗങ്ങളുമായോ ഭാവിയില്‍ യാതൊരുവിധ ബന്ധവും ഉണ്ടായിരിക്കില്ലെന്നാണ് സാധാരണ ബീജദാതാക്കള്‍ കരാര്‍ ഒപ്പിടാറുള്ളത്. എന്നാല്‍ പ്രായപൂര്‍ത്തിയായ ശേഷം കുട്ടികള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ അവര്‍ക്ക് തന്നെ വന്നു കാണാമെന്നാണ് മൈക്കല്‍ കരാറില്‍ എഴുതിച്ചേര്‍ത്തിരുന്നത്.
ഇതുവരെ കാണാത്ത മക്കളെ മുഴുവന്‍ നേരില്‍ കാണാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് മൈക്കല്‍ പറഞ്ഞു. പരസ്പരം കെട്ടിപ്പിടിച്ചും മൈക്കലിനെ ആലിംഗനം ചെയ്തും മക്കളും സന്തോഷം പ്രകടിപ്പിച്ചു. ആദ്യമായാണ് കാണുന്നതെങ്കിലും ഡാഡ് എന്ന് വിളിച്ചാണ് മക്കള്‍ മൈക്കലിനെ സ്വീകരിച്ചത്.
1990 മുതലാണ് മൈക്കല്‍ ബീജദാനം തുടങ്ങിയത്. എന്നാല്‍ വിവാഹിതനാകുകയോ കുടുംബമായി താമസിക്കുകയോ ചെയ്തിട്ടില്ല. മക്കളെയാരെയും കാണാനും ശ്രമിച്ചില്ല. അതേസമയം, 2004 ല്‍ ഗര്‍ഭം ധരിച്ച ഒരു സ്ത്രീ മൈക്കലിനെ കാണാന്‍ പോകുകയും മകനെ കാണിച്ചുകൊടുക്കുകയും ചെയ്തിരുന്ന. അവരോടൊപ്പമാണ് മൈക്കല്‍ ഇപ്പോള്‍ ജീവിക്കുന്നത്.
Post Your Comments