കെഎസ് യു പ്രവര്‍ത്തകര്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറായിരുന്ന വേളയില്‍ തന്റെ മേല്‍ കരിഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്നു കേശവേന്ദ്രകുമാര്‍. ഇതു വ്യക്തമാക്കി അദ്ദേഹം ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കു കത്തു നല്‍കി.
2012 ഫെബ്രുവരിയില്‍ ആയിരുന്നു കേസിന് ആധാരമായ സംഭവം നടന്നത്. പ്ലസ് വണ്‍ ക്ലാസുകളിലെ ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് കെ എസ് യു പ്രവര്‍ത്തകര്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറുടെ ഓഫീസിലേക്ക് പ്രതിഷേധപ്രകടനം നടത്തി. തുടര്‍ന്ന്, കേശവേന്ദ്രകുമാര്‍ കെ എസ് യു പ്രവര്‍ത്തകരുമായി സംസാരിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിനു മേല്‍ കരിഓയില്‍ ഒഴിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കെ എസ് യു തിരുവനന്തപുരം ജില്ല ജനറല്‍ സെക്രട്ടറിയായിരുന്ന സിപ്പി നൂറുദ്ദീന്‍ ഉള്‍പ്പടെ എട്ടുപേരെ തമ്പാനൂര്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിനും മറ്റുമായി 5.5 ലക്ഷം രൂപ കെട്ടിവച്ച ശേഷമാണ് അറസ്റ്റിലായവര്‍ ജാമ്യത്തിലിറങ്ങിയത്. സിപ്പി നൂറുദ്ദീനെ കെ എസ് യുവില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
കേസിൽ ഉൾപ്പെട്ടവർക്ക് ജോലിക്ക് തടസം നേരിട്ടതോടെ ഇവരും രക്ഷിതാക്കളും കേശവേന്ദ്രകുമാറിനോട് മാപ്പ് പറഞ്ഞു. നിങ്ങള്‍ സാമൂഹ്യസേവനം ചെയ്ത് നല്ല മനസിന് ഉടമയാണെന്ന് തനിക്ക് ബോധ്യപ്പെട്ടാല്‍ കേസ് പിന്‍വലിക്കുമെന്ന അദ്ദേഹം അവർക്കു വാക്കു നൽകി. തുടര്‍ന്ന് പ്രതിചേര്‍ക്കപ്പെട്ടവര്‍ മാനസിരോഗ്യ കേന്ദ്രത്തിലും സര്‍ക്കാര്‍ ആശുപത്രികളും ശുചീകരണം നടത്തി, സൗജന്യ ഭക്ഷണം വിചരണം ചെയ്തു. ഡോക്ടര്‍മാര്‍ ഇവരുടെ സേവനത്തിന് സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്നു വ്യക്തമാക്കി അദ്ദേഹം കത്തു നൽകിയത്.
Post Your Comments