മോസ്‌കോ: സൈനികാഭ്യാസ പരിശീലനം നടക്കുന്നതിനിടെ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കു മേല്‍ മിലിട്ടറി ഹെലികോപ്ടര്‍ റോക്കറ്റുകള്‍ വര്‍ഷിച്ചു. സംഭവം നടന്നത് പടിഞ്ഞാറന്‍ റഷ്യയിലാണ്. വാഹനങ്ങള്‍ക്കു മേല്‍ റോക്കറ്റുകള്‍ പതിക്കുന്നതിന്റെ വീഡിയോ സ്വതന്ത്ര വാര്‍ത്താ സൈറ്റായ ഫൊണ്ടാങ്ക.ആര്‍ യുവാണ് ചൊവ്വാഴ്ച പുറത്തുവിട്ടത്.
വീഡിയോയിലുള്ളത് പ്രകാരം തുറസ്സായ സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന പട്ടാള ട്രക്കിന്റെ മുകളിലാണ് റോക്കറ്റ് പതിക്കുന്നത്. ട്രക്കിനു സമീപമുണ്ടായിരുന്ന ഒരാള്‍ റോക്കറ്റ് പതിച്ചതിനു ശേഷം പൊടിപടലത്തില്‍ പെടുന്നതും ദൃശ്യത്തില്‍ വ്യക്തമായി കാണാം. പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ തിങ്കളാഴ്ച സൈനികാഭ്യാസങ്ങള്‍ പരിശോധിക്കും.
പരിശീലനത്തിനിടെ ഹെലികോപ്ടറിന് ലക്ഷ്യസ്ഥാനം കണ്ടെത്തുന്നതില്‍ പിഴവ് സംഭവിച്ചതാണെന്ന് റഷ്യന്‍ പ്രതിരോധമന്ത്രലയം അറിയിച്ചതായി ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Courtesy: www.reuters.com
Post Your Comments