ബംഗളൂരു; ബംഗളൂരു വിമാനത്താവളത്തില്‍ നിന്നും ആറു കോടി രൂപയുടെ സ്വര്‍ണം ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടി. ദുബായില്‍ നിന്നെത്തിയ ജോണ്‍ വില്യംസ്, ചന്ദ്രശേഖരന്‍ എന്നിവരില്‍ നിന്നുമാണ് ഇത്രയുമധികം സ്വര്‍ണം പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയതിനു ശേഷം ഇവരെ ജുഡീഷ്യല്‍ കസ്റ്റടിയില്‍ വിട്ടു. കൂടാതെ, സ്വര്‍ണം കടത്താന്‍ കൂട്ട് നിന്നതിന്റെ പേരില്‍ രണ്ടു ഉദ്യോഗസ്ഥരെയും കസ്റ്റടിയില്‍ എടുത്തു. സ്വര്‍ണം കേരളത്തിലേക്ക് കടത്താനായിരുന്നു ഇവരുടെ ശ്രമം.
എന്നാല്‍, ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കൊച്ചിയില്‍ നിന്നുള്ള സംഘം നിരീക്ഷിച്ചു ഇവരെ പിടികൂടുകയായിരുന്നു. ബാഗുകളിലും വസ്ത്രങ്ങളുടെ ഇടയിലുമായി ഒളിപ്പിച്ച നിലയിലാണ് പതിനാറു കിലോ സ്വര്‍ണം കണ്ടെടുത്തത്.
Post Your Comments