ന്യൂഡല്‍ഹി: മല്യയുടെ 100 കോടിയുടെ സ്വത്ത് കണ്ടുകെട്ടി. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ നിന്നു വന്‍തുക വായ്പയെടുത്ത ശേഷം മല്യ രാജ്യം വിട്ടിരുന്നു. ഇതേ തുടർന്ന് ബാങ്കളുടെ നഷ്ടം ഈടാക്കാനായി മല്യയുടെ ആസ്തികള്‍ കണ്ടുകെട്ടുന്ന നടപടികള്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരംഭിച്ചു. ഇതിന്റെ ഭാഗമായിട്ടാണ് മല്യയുടെ നൂറു കോടി രൂപ വിലമതിക്കുന്ന യുണൈറ്റ്ഡ് ബ്രീവറീസ് ലിമിറ്റഡിന്റെ (യുബിഎല്‍) ഓഹരികള്‍ കേന്ദ്ര സര്‍ക്കാരിലേക്കു കണ്ടുകെട്ടിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതിനു വേണ്ടിയുള്ള കത്ത് രണ്ടു മാസം മുമ്പ് തന്നെ സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡിന് നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് 100 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടിയത്.
4,000 കോടി മൂല്യമുള്ള മല്യയുടെ ഉടമസ്ഥതയിലും പങ്കാളികളുടെയും നിയന്ത്രണത്തിലുള്ളതുമായ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ്, മാക്ഡവല്‍ ഹോള്‍ഡിംഗ്സ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികൾ കണ്ടുകെട്ടനാനുള്ള നടപടികൾ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങി കഴിഞ്ഞു. ഇതിനു വേണ്ടി എസ്എച്ച്സിഐഎലിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കിംഗ്ഫിഷര്‍ 9,000 കോടിയാണ് രാജ്യത്തെ പതിനേഴോളം ബാങ്കുകളില്‍നിന്നായി കടമെടുത്തിരിക്കുന്നത്. എണ്ണമറ്റ സ്വത്തിനു ഉടമയായ മല്യയുടെ ആസ്തി കണ്ടുകെട്ടി പൊതുമേഖലാ ബാങ്കളുടെ നഷ്ടം നികത്താണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കം നടത്തുന്നത്. വിജയ് മല്യയെ സ്കോട്ട്ലാന്‍ഡില്‍ ഏപ്രിലില്‍ അറസ്റ്റ് ചെയ്തു. പക്ഷേ മല്യ 650,000 പൗണ്ട് നല്‍കി മണിക്കൂറുകള്‍ക്കകം ജാമ്യം നേടി പുറത്തറങ്ങി
Post Your Comments