Latest NewsNewsDevotional

വിജയദശമി ആഘോഷത്തിന്റെ മഹത്വത്തെ കുറിച്ചറിയാം

ദുർഗാപൂജയുടെ അവസാനദിന ആഘോഷമായാണ് വിജയദശമി കൊണ്ടാടുന്നത്.ഇത് ദശമിതിഥി അഥവാ അശ്വിൻ മാസത്തിലെ 10 ആം ദിവസമാണ് ആഘോഷിക്കുന്നത്.2017 ൽ വിജയദശമി ആഘോഷങ്ങൾ സെപ്തംബർ 30 ശനിയാഴ്ചയാണ് വരുന്നത്.വിജയമുഹൂർത്തം14.14 മുതൽ 15.02 വരെ തുടർന്ന് 47 മിനിറ്റ് നീണ്ടു നിൽക്കും. അപർനാഹ പൂജ സമയം 13.27 മുതൽ 15.50 വരെയാണ്. ഇത് 2 മണിക്കൂറും 23 മിനിറ്റും നീണ്ടുനിൽക്കും.

വിജയദശമി എല്ലാവരും ഒത്തുകൂടി ആഘോഷിക്കുന്ന ഉത്സവമാണ്.എല്ലാ തരത്തിലുള്ള ആളുകളും ഒത്തുകൂടി ദേവിയെ പ്രീതിപ്പെടുത്തി അയയ്ക്കണമെന്നാണ് വിശ്വാസം.വിജയദശമിയുടെ ഒൻപത് നാളുകളിലും ദേവിയുടെ ഭക്തർ അവരുടെ എല്ലാ രൂപത്തിലും ആരാധിച്ചശേഷം വളരെ ഭക്തിയോടും സ്നേഹത്തോടും അയയ്ക്കുന്നു.ഇന്ത്യയിലെ എല്ലാ ഉത്സവങ്ങളെയും പോലെ വിജയദശമിയോട് അനുബന്ധിച്ചും ധാരാളം കഥകൾ ഉണ്ട്.

വിജയദശമിയോടനുബന്ധിച്ചുള്ള ഏറ്റവും പ്രസിദ്ധമായ കഥയാണ് മഹിഷാസുരന്റെയും ദുർഗാദേവിയുടെയും കഥ. രാക്ഷസനായ മഹിഷാസുരൻ കാട്ടുപോത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നതായി പറയുന്നു.ഒരു മനുഷ്യനും ദൈവത്തിനും അദ്ദേഹത്തെ കൊല്ലാൻ കഴിയില്ല എന്ന വരവും അദ്ദേഹത്തിനുണ്ട്.ഈ വരത്തെ ദുരുപയോഗം ചെയ്ത് അദ്ദേഹം മൂന്നു ലോകത്തെയും ആക്രമിക്കാൻ തുടങ്ങി.

മൂന്നു ലോകത്തെ സകല ജീവജാലങ്ങളും രാക്ഷസന്റെ പിടിയിൽ നിന്ന് തങ്ങളെ രക്ഷിക്കാൻ പ്രാർത്ഥിച്ചു.അങ്ങനെ അമ്മയായ ദേവി ദുർഗാദേവിയായി പ്രത്യക്ഷപ്പെട്ടു.ദുർഗാദേവിയുടെ രൂപം വളരെ ഭീതിയുണ്ടാക്കുന്നതാണ്.10 കൈയിൽ ഭീകര ആയുധങ്ങളുമായി സിംഹത്തെ വാഹനമാക്കിയാണ് ദേവി എത്തുന്നത്.ഈ രൂപത്തിൽ ദേവി മഹിഷാസുരനുമായി ഏറ്റുമുട്ടി.ബിജോയദശമി ദിനത്തിൽ ദേവി മഹിഷാസുരനെ പരാജയപ്പെടുത്തി കൊന്നു.

രാക്ഷസ രാജാവായ രാവണനെ തോൽപ്പിച്ചതിന്റെ ആഘോഷമായും വിജയദശമി ആഘോഷിക്കുന്നു.സീതാദേവിയെ രക്ഷിക്കാനായി രാമൻ രാക്ഷസനായ രാവണനെ വിജയദശമി ദിനത്തിൽ കൊന്നുവെന്ന് വിശ്വസിക്കുന്നു.ഇത് ദസ്സറയായി രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ആഘോഷിക്കുന്നു.

പാണ്ഡവർ 12 വർഷം പ്രവാസവും 1 വർഷം ആഗ്യതവാസത്തിനായും പോകേണ്ടതുണ്ട്.തങ്ങളുടെ ബന്ധുവായ കൗരവരുമായി കളിയിൽ പരാജയപ്പെട്ടതിനാലാണിത്.വിജയദശമി ദിവസം പാണ്ഡവർക്ക് അജ്ഞാതവാസം അവസാനിപ്പിച്ച് പൊതുസമൂഹത്തിൽ ഇറങ്ങാവുന്ന ദിവസമായി കരുതി ആഘോഷിക്കുന്നു.

വിജയദശമി ദിനത്തിൽ തന്റെ അവതാര ലക്ഷ്യം പൂർത്തിയാക്കിയ ശേഷം ദുർഗ്ഗാദേവി തന്റെ ഭർത്താവായ ശിവന്റെ അരികിൽ തിരിച്ചു പോയതായി കരുതുന്നു.മഹിഷാസുരനെ വധിച്ചശേഷം ദുർഗ്ഗാദേവി തിരിച്ചു തന്റെ ഭവനത്തിൽ പാർവ്വതീദേവിയായി ഭഗവാൻ ശിവന്റെ അരികിലേക്ക് മടങ്ങി.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button