തിരുവനന്തപുരം: സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് ചെലവായത് 20 ലക്ഷം രൂപ. ടി.പി സെന്‍കുമാറിനെ ഡി.ജി.പിയായി നിയമിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ കേസിന് പോയത്. സര്‍ക്കാറിന് വേണ്ടി പുറമേ നിന്ന് നിയോഗിച്ച അഭിഭാഷകര്‍ക്കുള്ള ഫീസായാണ് ഇത്രയും തുക ചെലവാകുന്നതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
വിധിയ്‌ക്കെതിരായ അപ്പീല്‍, ക്ലാരിഫിക്കേഷന്‍, റിവിഷന്‍ ഹര്‍ജികള്‍, സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി എന്നിവയ്ക്കായി 20,14,560 രൂപയാണ് ചെലവ്. എന്നാല്‍ ഉത്തരവ് ലഭിച്ചിട്ടില്ലാത്തതിനാല്‍ തുക കൈമാറിയിട്ടില്ല. സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി.പ്രകാശിന് പുറമേ മുതിര്‍ന്ന അഭിഭാഷകരായ പി.പി റാവു, ഹരീഷ് എന്‍.സാല്‍വേ, സിദ്ധാര്‍ത്ഥ് ലൂത്ര, ജയ്ദീപ് ഗുപ്ത എന്നിവരെയാണ് നിയോഗിച്ചത്.
Post Your Comments