സ്വാശ്രയ കോളേജുകള്‍ക്കുള്ള പ്രവര്‍ത്തനാനുമതി ഈ വര്‍ഷം നല്‍കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ സുപ്രിം കോടതി ഇന്ന് വ്യക്തത വരുത്തിയേക്കും. പാലക്കാട് റോയല്‍ മെഡിക്കല്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിം കോടതി തന്നെ പുറപ്പെടുവിച്ച വിധിയില്‍ കേന്ദ്ര സര്‍ക്കാരാണ് വ്യക്തത തേടിയത്.
കൂടാതെ, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ വിധി പ്രകാരം ആഗസ്ത് 31ന് ശേഷം പ്രവര്‍ത്തനാനുമതി തേടിയുള്ള ഹര്‍ജികള്‍ പരിഗണിക്കില്ല. എന്നാല്‍ ഇത് ബാധകമാകുന്നത് പുതിയ കോളേജുകള്‍ക്ക് മാത്രമാണെന്നാണ് കേരളത്തിലെ സ്വാശ്രയ മാനേജ്മെന്റുകളുടെ വാദം. എല്ലാ കോളേജുകള്‍ക്കും വിധി ബാധകമാണെന്ന നിലാപാട് കോടതി സ്വീകരിച്ചാല്‍, കേരളത്തിലെ മൂന്ന് സ്വാശ്രയ കോളേജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസിലാകും എന്നതില്‍ സംശയമില്ല.
Post Your Comments