Latest NewsNewsIndia

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ സ്കൂള്‍ കെട്ടിടത്തില്‍ നിന്നും എറിഞ്ഞ് കൊന്നതായി ആരോപണം

ദേവ്രിയ(യു.പി): പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ സ്കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും എറിഞ്ഞ് കൊന്നതായി ആരോപണം. ഉത്തര്‍പ്രദേശ് ദേവ്രിയയിലെ മാഡം മോണ്ടിസോറി ഇന്റര്‍ കോളേജില്‍ തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. നീതു ചൗഹാനാണ് (15) മരിച്ചത്.

രണ്ടാം നിലയിലെ ബാത്രൂമില്‍ പോയ നീതു ചൗഹാനെ പിന്നീട് കാണുന്നത് താഴത്തെ നിലയില്‍ ചോര വാര്‍ന്ന നിലയിലാണ്. കുട്ടിയെ ഉടന്‍ ഗോരഖ്പുര്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടു ദുരൂഹതയുണ്ടെന്നും ആയതിനാല്‍ അന്വേഷണം ആവശ്യപ്പെട്ടു രക്ഷിതാക്കള്‍ മുന്നിലേക്ക് വന്നിട്ടുണ്ട്. അപകടം നടന്ന് ഏറെ സമയം കഴിഞ്ഞിട്ടും സ്കൂള്‍ മാനേജ്മെന്റ് അധികൃതര്‍ സംഭവം രക്ഷിതാക്കളെ അറിയിച്ചിരുന്നില്ല. സ്കൂളിലെ സി.സി.ടി.വി ക്യാമറകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നും ആരോപണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button