തിരുവനന്തപുരം: അടുത്ത രണ്ട് മാസത്തിനകം സംസ്ഥാനത്ത് പുതിയ തൊഴില്‍ നയം നടപ്പാക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഇതോടെ മിനിമം വേതനം 18000 രൂപയാക്കും. തോട്ടം മേഖലയില്‍ ആവശ്യമായ പരിഷ്ക്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പുതിയ തൊഴില്‍ നയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തൊഴിലാളി സംഘടന പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. തൊഴില്‍ സംരക്ഷിച്ചു കൊണ്ടുള്ള തൊഴില്‍ നയം ഉണ്ടാകണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
ആരോഗ്യകരമായ തൊഴില്‍ സംസ്ക്കാരം സര്‍ക്കാര്‍ രൂപപ്പെടുത്തുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉറപ്പു നല്‍കി. എണ്‍പത് മേഖലകളില്‍ മിനിമം വേതനം മിനിമം വേതനം 18000 രൂപയാക്കി ഉയർത്തും. മിനിമം വേതനം ഇല്ലാത്തയിടത്ത് കേവല വേതന നിയമം നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments