Latest NewsKeralaNews

കണ്ണൂര്‍ വിമാനത്താവളം അടുത്ത സെപ്തംബറില്‍ യഥാര്‍ത്ഥ്യമാകും

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം സെപ്തംബറില്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . മാസ്‌കറ്റ് ഹോട്ടലില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ എട്ടാമത് വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മികച്ച പുരോഗതിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഉള്ളത്. ഇതിനകം ആഭ്യന്തര, അന്താരാഷ്ട്ര വിമാനകമ്പനികള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് നടത്താന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കേന്ദ്ര വ്യോമയാന വകുപ്പ് ജെറ്റ് എയര്‍വേസിനു അബുദാബിയിലേക്കും ഗോ എയറിനു ദമാമിലേക്കും ഓരാ സര്‍വീസ് നടത്താനുള്ള അനുമതി നല്‍കി കഴിഞ്ഞു.

വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം 3050 മീറ്ററില്‍ നിന്ന് 4000 മീറ്ററാക്കാന്‍ തീരുമാനിച്ചു. ഇതിനു വേണ്ടിയുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നടന്നു വരികയാണ്. നിര്‍മാണം പൂര്‍ത്തിയാക്കുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ റണ്‍വേയുള്ള വിമാനത്താവളം കണ്ണൂര്‍ ആയിരിക്കും. സ്ഥലമേറ്റെടുത്തപ്പോള്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 41 തസ്തികളില്‍ നിയമനം നല്‍കും.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചെറിയ ഓഹരികള്‍ കരസ്ഥമാക്കിയവര്‍ക്ക് കൂടുതല്‍ ഓഹരികള്‍ കരസ്ഥമാക്കുന്നതിനു തടസമില്ല. റണ്‍വേയുടെയും സേഫ്റ്റി ടെര്‍മിനലിന്റെയും നിര്‍മ്മാണം മഴയൊഴിഞ്ഞ ശേഷം എല്‍ ആന്റ് ടി ആരംഭിക്കും. 2018 ജനുവരിയില്‍ പ്രവൃത്തി പൂര്‍ത്തിയാകും. ഇന്റഗ്രേറ്റഡ് പാസഞ്ചര്‍ ടെര്‍മിനലും ജനുവരിയില്‍ പൂര്‍ത്തിയാകും. 498 കോടി രൂപയാണ് ഇതിനുള്ള ചെലവ്. ഡിസംബറോടെ എക്‌സ്രേ മെഷീനും 2018 മാര്‍ച്ചില്‍ ലഗേജ് സംവിധാനവും ഫെബ്രുവരിയില്‍ പാസഞ്ചര്‍ ബോര്‍ഡിംഗ് ടെര്‍മിനലും തയ്യാറാവും. എസ്‌കലേറ്റര്‍ സംവിധാനം ജനുവരിക്ക് മുന്‍പ് പൂര്‍ത്തിയാകും. വിമാനത്താവളത്തിന് പുറത്തെ റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യവികസനത്തിനുള്ള 126 കോടി രൂപയുടെ പ്രവൃത്തിക്കുള്ള ടെന്‍ഡര്‍ നടപടി അവസാന ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button